അവള്‍

Posted: ഡിസംബര്‍ 28, 2010 in Uncategorized

പകല്‍ വണ്ടി ചിന്നം വിളിച്ചു പായുമ്പോള്‍

ഏതോ സ്റ്റേഷനില്‍ ഉറക്കം കുടഞ്ഞു നില്‍പ്പുണ്ട്

പാതി ജീവിതം  നായയ്ക്ക്‌ നീട്ടി ചിരിച്ചു കൊണ്ട് അവള്‍

ഉള്ളിലുന്മാദം തിളച്ചു പൊന്തിയപ്പോള്‍

ആത്മാവിന്നു മുകളില്‍ തിരുകിയ മാംസപ്പൊതി

വലിച്ചു കീറിയവള്‍                 

അവള്‍ ഇവിടെയോക്കെയുണ്ടായിരുന്നു

ആരൊക്കെയോ കണ്ടിട്ടുമുണ്ട്                            

കാത്തിരിപ്പിന്റെ തൊഴുത്ത്‌ നിലത്ത്  

അവള്‍ പൊക്കിള്‍ കയറിന്റെ അറ്റത് കോര്‍ത്തിട്ട

പുതിയ വാര്‍ത്തയ്ക്കു നേരെ ചിമ്മുന്നു കൊച്ചു മിന്നലുകള്‍

അക്ഷരങ്ങള്‍ അവളെ അട്ടിപായിച്ച ജില്ല ആശുപത്രിയിലേക്ക് ജാഥയായി.

വയര്‍ എരിഞ്ഞാളിയപ്പോള്‍ പേറ്റ് ക്ഷീണം മറന്നവള്‍ തെരുവിലേക്ക്

തണല്‍ ചുമന്നു വന്നൊരു നാലുചക്രം ഉള്ളിലൊതുക്കി പോയവളെ

നാലു ദിനം കഴിഞ്ഞു കണ്ടവളെ തെരുവില്‍

 ഒക്കത്ത് ചായുന്നു പുതു ജീവന്റെ ഭാണ്ഡം

ആരോ പുലമ്പുന്നു

അട്ടയെ പിടിച്ചു ……………..

ഈ വര്‍ഗം തെണ്ടിയെ തിന്നുള്ള്

അവള്‍ക്കു പകലിന്റെ ചൂളം വിളികെട്ടങ്ങനെ

രാത്രിയിലേക് നടന്നാല്‍ മതിയായിരുന്നു

വേറൊന്നും വേണ്ട.

ഓര്‍മ്മകളുടെ ഇരുളില്‍ പാറകെട്ടുകള്‍

വയറെരിഞ്ഞു തേറ്റ കാട്ടി  ഗര്ജിച്ചപ്പോള്‍

ഓര്‍ത്തു അവളെ

Advertisements

പുഴയുടെ വഴികള്‍

Posted: ഡിസംബര്‍ 28, 2010 in Uncategorized

അടയാളങ്ങള്‍ ബാക്കി വെക്കാതെയും ചില പുഴകള്‍ ഒഴുക്കുനുണ്ട്

കാറ്റിലൂടെ  കരകളെ തൊട്ടു മെല്ലെ കലര്‍ന്ന്

കല്ലുകളെ രാകി വെള്ളാരം മെഴുക്കി

എതോക്കൊയോ കൊല്സുകളില്‍ ചിതറി കിലുങ്ങി

കഥ പറയാന്‍ മടിച്ചു ചില പുഴകള്‍ വേനല്‍ കാക്കാതെ

മണ്ണിന്റെ വേരുകളില്‍ കുരുങ്ങി വാര്‍ന്നു നീലിക്കുന്നു

ചില്ലുകള്‍ ഉടഞ്ഞു  ചിതറിയ ഒരു പുഴയെ ഇന്നലെ

കാറ്റ് മെല്ലെ മഴചില്ലയില്‍ കൊരുത്തിട്ടു

കണ്ണീരില്ലാതെ   കരയാന്‍ പഠിച്ചൊരു പുഴ

അടയാളങ്ങള്‍ ബാക്കി വെക്കാതെ ഒഴുകി മറയുന്നു

ചില്ലലമാരികള്

Posted: ഡിസംബര്‍ 28, 2010 in Uncategorized

 

നീ ഒരു കാവല്‍കാരന്‍ മാത്രം, 

ഞാനെന്ന പുല്ലുമേഞ്ഞ ഒറ്റമുറിയുടെ മേല്‍ വൃക്ഷതലപ്പ്.

നിന്റെ പാപമുനയും  എന്റെ പ്രണയ ലിപികളും

ഒരേ അറയില്‍  ഞാന്‍ സൂക്ഷിക്കുന്നു.

ശൈത്യത്തില്‍ നിന്റെ മേല്‍ കാലം നിശ്ചലമാകുന്നു

എന്റെ ലോകം മെല്ലെ ഉണരുന്നു

ഞാന്‍ ചുവരുകളെ തെളിയിച്ചു  തീകായുന്നു

നിന്നിലേക്ക്‌ വെളിച്ചം പോലുമെത്താതിരിക്കാന്‍ ഞാന്‍ നോക്കുന്നുണ്ട്.

പിന്നെ ഭീതിയുടെ നേര്‍രേഖയില്‍  മുറിച്ചെടുത്ത കനലിന്റെ ഒരു കഷ്ണത്തില്‍

കറുത്ത നിഴലുകള്‍ക്ക് സ്ഫടിക മിനുക്കുകള്‍ നല്‍കി ഉടച്ചു വാര്‍ത്ത്

വീണ്ടും ചില്ല് കൂടാരത്തിലേക്ക്.                                                           

അകത്തേക്കും പുറത്തേക്കും ഒറ്റവാതില്‍

ചിന്തെരുകളായി നേര്‍ത്ത് ഊര്‍ന്നുപോയ ഒന്ന്

നീ മഞ്ഞു കുപ്പായങ്ങള്‍ ഊരിയെറിഞ്ഞു വരുമ്പോളേക്കും

ഞാനും  ചില്ലുകള്‍ക്കുള്ളില്‍ നല്ല ഭംഗിയുള്ളൊരു നിഴലായെക്കും

നിന്നിലെ മിനുക്ക്‌ പണികള്‍  കണ്ടു ഇളക്കമേല്കാത്ത  നിഴല്‍

ചില്ലുകള്‍ക്കു മേലെ മാത്രം കാലം  തൊട്ടു തോട്ടങ്ങനെ പൊയ്കൊള്ളും .

അക്കങ്ങള്‍

Posted: ഒക്ടോബര്‍ 31, 2010 in Uncategorized
അക്കങ്ങള്‍
1,3 ,4
1,3,4
2 എവിടെ പോയി
വഴങ്ങുന്നില്ല
കൊച്ചു വിരല്‍ മുട്ടില്‍ അളവുകൊലിനാല്‍ കിട്ടി തട്ട് 2
 
പിന്നെ  തലച്ചോറില്‍ വണ്ട്‌ മുരളുന്ന പോലെ
ലസാഹു….. ഉസാഹു …   സ്വാഹ എന്ന് ഞാനും
വഴികണക്കുകള്‍ വന്ന വഴിക്കുപോയി
ഞാനാകട്ടെ പൂല്ലു കിളിക്കുമോ ന്നു നോക്കി ഇരിപ്പും
 
വര്‍ഷങ്ങളിലെ അക്കങ്ങള്‍ എന്നെ ചരിത്ര വിരോധിയാക്കി
അല്ലേലും ചരിത്രം രേഖപെടുതിയവന്റെയല്ലോ
വേണമൊരു സമയ ചക്രം
പോയി കണ്ടു വരേണം സത്യമേത് ചരിത്രമേതു
 
ഗുണന പട്ടിക പോലെ വാര്‍ഡില്‍ നിരന്നു കിടക്കുന്നു അസുഖ കിടക്കകള്‍
5  വയസുകാരന്‍ രാജീവന്‍
മരുന്ന് ലഹരികള്‍ ചര്ദി ച്ചു തളര്‍ത്തിയ
എന്റെ പകുതി പ്രജ്ഞയിലെക്കവന്‍ കടലാസ് മിസൈല്‍ പറപ്പിക്കുന്നു
സദ്ദാം ബുഷ്‌ യുദ്ധമാനവന്നു
തല പോക്കാനാവാത്ത എനിക്കോ തെലസൂയയും കുട്ടികളിയില്‍
പിന്നെ അവന്‍ അടുത്ത കിടയ്ക്കയിലെ കുഞ്ഞു സുന്ദരിയെ ബുഷാക്കി
എന്നെ ബഹിഷ്കരിച്ചു
ഇടയ്ക്കിടെ എന്റ തലയ്ക്ക് മുകളില്‍ എത്രയോ
പേപ്പര്‍ മിസയിലുകള്‍ വന്നിറങ്ങി
കൂടെ അവന്റെ ചിരിക്കിലുക്കവും
കുഞ്ഞു രാജീവന്‍ എത്ര ഉല്സുകന്‍
 
എങ്കിലും  രാവിലെ ഉണര്‍ന്നില്ല അവന്‍
 കുഞ്ഞു സ്ലേറ്റില്‍ അക്കങ്ങള്‍
1 , 2 ,4,6
ബാക്കി നില്‍ക്കുന്നു
അത് മായുമെന്നു പേടിച്ചു കരചിലടക്കുന്നു
പെറുക്കുന്നു അവന്റെ ഓര്‍മ്മകള്‍ ആ അമ്മ
മാറോടടുക്കിയ അക്കങ്ങള്‍ മായല്ലെന്നു എന്റെ വേദന
 
എന്നെ പഠിപ്പിച്ച കണക്കക്ക് ടീച്ചറുടെ
തലച്ചോറില്‍ കോശ്ശങ്ങള്‍ സ്വയം ഗുണികുന്നു
എനിക്കിന്നും അക്കങ്ങള്‍ തെറ്റുന്നു
കൈവിരലില്‍ തുടങ്ങി കാല്‍വിരലുകളില്‍ എണ്ണി
വായുവില്‍ എണ്ണി പെറുക്കുന്നു ഞാന്‍
 
 കൈയിലാണെങ്കില്‍ അക്കങ്ങള്‍ വന്നു പോകുന്നു
അര്‍ഥങ്ങള്‍ ശേഖരിക്കിലെന്തര്‍ത്ഥം

ഓര്‍മ്മകള്‍…..

Posted: ഒക്ടോബര്‍ 31, 2010 in Uncategorized

ഓര്‍മ്മകള്‍…..
വട്ടത്തില്‍, ദീര്‍ക്കച്ചതുരത്തില്‍,നെടുനീളത്തില്‍
കൈകോര്‍ത്തു മങ്ങിയ വെളിച്ചത്തില്‍
ചിരിപ്പിച്ചവ ,കരയിച്ചവ
നൊന്തുണങ്ങ്ങിയവ,നീറ്റിയെരിച്ചവ
 
അങ്ങനെ എത്ര മുന്നിലൂടെ ഓടുന്നു പാളങ്ങള്‍ പോലെ
കശക്കി കുപ്പയില്‍ നീട്ടിയെരിഞ്ഞവ
കിനാവിന്റെ ഓരത്ത് കോര്‍ത്ത്‌ കിന്നരിയാക്കിയവ
അടിക്കുപെറുക്കി വെച്ചിട്ടില്ല
കടന്നുവരുന്നതാകട്ടെ സ്ഥലകാല മാനങ്ങള്‍ ഏതുമില്ലാതെ
വേണ്ടാത്തത് മുറിച്ചു മാറ്റെനം
ബാല്യത്തെ തൂക്കി അമ്മനമാടിയവ
കൌമാരത്തെ ചുവപ്പിച്ചവ
യൗവനത്തെ ചവിട്ടി മെതിച്ചവ
എല്ലാത്തിലും കത്രിക വെക്കണം
കണ്നെര് തട്ടിയൊരു കുന്നികുരു
ചാലുകള്‍ കീറിയ സൌഹൃദ ചിത്രങ്ങള്‍
മങ്ങിയ ചിത്ര താളുകള്‍,എന്റ്റെ തോന്ന്യാക്ഷരങ്ങള്‍
അവ അങ്ങനെ പുതുക്കാതെ തുടരട്ടെ
അറിയാത്ത കൈയക്ഷരത്തില്‍ എന്റെ ബാല്യതില്‍ന്റെ വിരല്‍തുമ്പില്‍
കൌമാരത്തിന്റെ കാമനകള്‍ തിരുകി വെക്കാന്‍ ശ്രേമിച്ചവ
എരിയട്ടെ പുകയട്ടെ ഭാസ്മമാകട്ടെ എന്നേക്കുമായി
 
തീണ്ടലറിയാതെ പതുങ്ങിയിരുന്ന സര്ര്‍പ്പകളങ്ങള്‍
കുടിവച്ചിടം  തോട്ടശുദ്ധമാക്കിയൊരു കുഞ്ഞുമനസ്സ്
വെറുതെ വിട്ടെകാം അത് പാവം എന്റേതല്ലേ
കണ്ണിറുക്കിയ കുന്നികുരുക്കള്‍ പെറുക്കി എണ്ണൂന്നതിനു മുന്നായി
കാലം കുഞ്ഞിനെ പറ്റിച്ചതല്ലേ
കുട്ടി മനസെന്തു പിഴച്ചു.
 
 
മഴചാറ്റല്‍,വെള്ളിനൂലൂഞാലുകള്‍
പേറ്റു നോവിനോപ്പം വേരറ്റു മഴചിമിഴിനുള്ളില്‍
കണ്ണുനീര്‍തുള്ളിയായ കുഞ്ഞുടല്‍
അവളെനിക്കു മുന്നേ വന്നു
എനിക്കായി അമ്മതന്‍ മടിത്തട്ട് ഒഴിച്ച് തന്നവള്‍
നിന്റെ ചൂടുഞാനറിഞ്ഞു ഒന്‍പതു മാസവും ആ മുറിക്കുള്ളില്‍
അതെന്റെ ഉള്ചൂരായി
പിന്നെ നീയലിഞ്ഞ മണ്ണിന്റെ ഓര്‍മ്മമേല്‍ എന്റെ കുഞ്ഞു പാദങ്ങളും.
 
കത്രിക കാലുകളാല്‍ മുറിവേല്‍ക്കുന്ന ഓര്‍മ്മകളുടെ പിടച്ചില്‍
കൊടിയേറ്റങ്ങള്‍, മേളങ്ങള്‍,കടുംച്ചമയങ്ങള്‍
എല്ലാത്തിനും മേല്‍ ചോരകിനിയട്ടെ
മുടിയഴിചാടട്ടെ ഓര്‍മ്മകോലങ്ങള്‍
 വഴിതെറ്റി വന്നവ
ഗതിയില്ലാതവ……

പ്രണയം

Posted: ഒക്ടോബര്‍ 31, 2010 in Uncategorized

എന്റ്റെ പ്രണയം അത് ഞാന്‍ വിറ്റു

വിലപറഞ്ഞു വാങ്ങിയവന്‍ സ്വര്‍ണമായി അത് നിക്ഷേപിച്ചു

വില ഉയര്‍ന്നു തുഞ്ഞതെതുമ്പോള്‍ മറിചു വില്ക്കാമെന്നവന്

എന്റെ കഴുത്തില്‍ ചുറ്റിയ കയരിന്നു പണ്ടവും പകിട്ട്ടും കുടുതല്‍ ഉണ്ടെന് മറുവീട്ടുകാര്‍

അതാണോ പലപ്പോളും തലകുനിഞ്ഞു പോകുന്നതെന്ന് എന്റെ സംശയം

പക്ഷെ തൂകിനോക്കിയപ്പോള്‍ എന്റെ മനസ്സ് താങ്ങാനുള്ള മൂല്യം കയറിന്നു കുറവുണ്ട്

എന്നാലെന്താ തൂക്കത്തില്‍ മുന്നിലല്ലേ

എന്റെ പ്രണയം വില്‍ക്കെണ്ടിയിരുന്നില്ല പണയം വച്ചാല്‍ മതിയായിരുന്നു

പിന്നീടെപ്പോഴെങ്കിലും അല്‍പ്പാല്‍പ്പമായി തിരിചെടുക്കാമായിരുന്നു

പെണ് ബുദ്ധി പിന്‍ബുദ്ധി എന്നല്ലേ

കാവ്‌

Posted: ഒക്ടോബര്‍ 31, 2010 in Uncategorized
പുള്ളുവന്‍ പാട്ടൊഴിഞ്ഞു  പോയൊരു കാവുന്ടെനിക്ക്
നിഴലായി , ചുറ്റിപിന്നഞ്ഞ വള്ളികളായി നാഗതാന്മാര്‍
 എന്നെ തോടുന്നൊരു കാവ്‌
 മഞ്ഞള്‍ കൂട്ടുകള്‍ പുരട്ടി
നാഗരാജാവും,നാഗയക്ഷിയും ദൈവതാന്മാരാകുന്നു  ഇവിടെ
 
 നൂറും പാലും നിവെദിക്കുമ്പോള്‍
സര്‍പ്പദോഷങ്ങള്‍ കൊത്തിയെടുക്കുന്ന നാഗങ്ങള്‍
പുല്ലോര്ര്‍കുടവും വീണയുമായി പുള്ളുവത്തി എന്നോ അഷ്ടിക്കായി
കളമൊഴിഞ്ഞു പോയിരുന്നു
എന്നിട്ടുമെന്തേ ഒതുക്കു കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഉള്ളില്‍
പുല്ലുവന്പ്പാട്ടു ത്രെസിക്കുന്നു
 
ഇരുള്‍ പന്തലിച്ച എന്റെ സര്‍പ്പത്തറയില്‍
രാവിന്റെ  തിരിവെളിച്ചതില്‍
ഇന്നലെ കണ്ടു നാഗങ്ങള്‍ ഉറഞ്ഞൊരുകളം
നിറകളം മായ്ച്ചവരിഴഞ്ഞിറങ്ങുന്നു
പടം പൊഴിച്ച് തുടിച്ചു നീന്തുന്നു
മഞ്ഞള്കുങ്കുമം തണുപ്പിലലിഞ്ഞിറങ്ങുന്നു
 
ഇന്നവിടെ പന്തലഴിച്ചിരിക്കുന്നു
സൂര്യന്‍ ഉരുകുന്നു നട്ടുച്ചമുകളില്‍
പോള്ളിയിഴയുന്നു നിഴലുകള്‍
ആളുന്നു സര്‍പ്പകുളം
 
എന്റെ നാഗതാന്മാര്‍ക്ക് പൊള്ളുന്നു
മാടനും യക്ഷിയും മറുതയും ഉരുകുന്നു
നിങ്ങള്‍ക്കുണ്ടോ വടവൃക്ഷങ്ങള്‍ പന്തലിച്ചോരു കാവ്‌?
തരുമോ എന്റെ കാവലാളുകള്‍ക്ക്
അല്‍പ്പമിടം
അല്‍പ്പം തണല്‍, തുടിച്ചുകുളിക്കാനൊരു കുളം