എനിക്ക് പറയാനുള്ളത്

Posted: ഒക്ടോബര്‍ 31, 2010 in Uncategorized

ഈ തുരുത്തിനുള്ളിലെ മൌനം കടലല് പോലെ നിഗൂഡമായി അലയടിക്കുമ്പോള്‍
അന്ധകാരത്തെ മുഴുവന്‍ ആവാഹിക്കാന്‍ കരുത്ത് നല്‍കിയ കാലത്തെ അതിജീവിക്കാന്‍
പതിറ്റാണ്ടുകള്‍ കൊണ്ട് തപം ചെയ്തു സ്വായത്തമാക്കിയ മന്ത്രങ്ങള്‍ മറന്നു പോയ ഒരു ഭിക്ഷാംദേഹിയെപോലെ ഞാന്‍ അലയുന്നു
 അന്തപുരങ്ങള്‍ നാട്യശാലകള്‍ , അടിതിമിര്‍ത്ത നിഴലുകള്‍ക്കിടയില്‍ തേടുന്നതാരെ?
ഈ പ്രപഞ്ചത്തില്‍ ഒറ്റപ്പെട്ട് പോയ എന്റെ സ്പന്ദനം കാലത്തിന്റെ ശബ്ദമറ്റ നിശ്വാസം പോലെ
തകര്‍ന്നടിഞ്ഞ പകല്‍ പേടകത്തില്‍ നിന്നും എല്ലാവരും പറന്നകന്നിരിക്കുന്നു                                      
പക്ഷെ ഞാന്‍ മാത്രം
ഞാന്‍ ബന്ധിത ആണ്     
എന്റെ ചിറകുകള്‍ നഷ്ടമായിരിക്കുന്നു
നീറുന്ന ഒരാത്മാവായി ഞാനിവിടെ മൂടപെടട്ടെ 
പുനര്‍ജനിയുടെ മന്ത്രങ്ങള്‍ അതെനിക്ക് വശമില്ല 
വേണ്ട എനിക്കിനി വേണ്ട ഒരു പുനര്ജനിയും
കാത്തിരിപ്പിന്റെ അന്ത്യ നിമിഷത്തില്‍ നീയെന്നെ തേടി എത്തുക
എന്റെ കണ്ണിലെ മണ്‍ ചിരാതുകള്‍ ഊതി കെടുത്തുക
നീയെന്റെ ആത്മാവിനെ കൊത്തി പറക്കുക മഞ്ഞു പെയ്യുന്ന പൈന്‍ മരങ്ങള്‍ക്കിടയില്‍ നമുക്കല്‍പ്പം വിശ്രമിക്കാം
ഒടുവില്‍ പുലര്‍ച്ചെ പെയ്ത ഒരു മഞ്ഞു തുള്ളിയാല്‍ നീയെന്റെ ആത്മാവിനെ മൂടിയേക്കുക
 
ആത്മാവിന്നുള്ളില്‍ കുറുകുന്ന ജീവന്റെ നിഗൂഡത നിഴല്പ്പാടുകളായി കാലത്തിലെക്കൊഴുകുമ്പോള്‍
യുഗങ്ങള്‍ക്കപുറം  എനിക്കായി ഓര്‍മ്മ കുറിപ്പെഴുതി വെയ്ക്കാന്‍ കുട്ടുകാരാ നീ ഉണര്‍ന്നിരിക്കുക.
 
 
 
 
 
 
 
 
 
 
 
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )